ദിവസങ്ങൾ നീളുന്ന നടപടിക്രമങ്ങൾ, ആളുകളുടെ നീണ്ട നിര, അടുക്കി വച്ചിരിക്കുന്ന ഫയൽ കെട്ടുകളും, ഒരിക്കലും അവസാനിക്കാത്ത എഴുത്ത് കുത്തുകളും, ഇതായിരുന്നു ഒരു കാലത്ത് ബാങ്കിങ്ങ്. എന്നാൽ ഇന്ന് കഥ മാറി. അക്കൗണ്ട് ഓപ്പണിംഗ് മുതൽ ലോൺ വിതരണം വരെ നമ്മുടെ വിരൽത്തുമ്പിൽ എത്തിയിരിക്കുന്നു
നീണ്ട ക്യൂവിൽ കാലങ്ങളോളം കാത്തിരുന്ന് ലഭിച്ച ബാങ്കിംഗ് സേവനങ്ങൾ എല്ലാം ഇന്ന് ഞൊടിയിടയിൽ സാധിക്കുന്നു.
ഡിജിറ്റൽ വിപ്ലവത്തോടെ ബാങ്കിങ്ങ് ഏതാണ്ട് പൂർണ്ണമായി തന്നെ ഡിജിറ്റൽ ആയി കഴിഞ്ഞിരിക്കുന്നു.
എന്താണ് ഡിജിറ്റൽ ബാങ്കിങ്ങ്?
ഡിജിറ്റൽ ഉപകരണങ്ങളുടെയും ഇൻ്റർനെറ്റിൻ്റെയും സഹായത്തോടെ ബാങ്ക് സേവനങ്ങൾ നടത്തിയെടുക്കുന്നതാണ് ഡിജിറ്റൽ ബാങ്കിങ്ങ് എന്ന് ലളിതമായി പറയാം.
ആദ്യഘട്ടത്തിൽ കമ്പ്യൂട്ടർ മാത്രം ഉപയോഗിച്ച് ആയിരുന്നു ഈ സേവനങ്ങൾ ലഭിച്ചിരുന്നതെങ്കിൽ, ഇന്ന് നമ്മുടെ മൊബൈലിലൂടേ വരെ നിസ്സാരമായി നമുക്ക് എല്ലാ ഇടപാടുകളും നടത്തിയെടുക്കാം. ഇടപാടുകൾ നടത്താൻ നമ്മൾ ബാങ്കിലേക്ക് നേരിട്ട് പോവേണ്ട എന്നത് തന്നെ ആണ് ഇതിൻ്റെ ഏറ്റവും വലിയ നേട്ടം. അക്കൗണ്ട് ബാലൻസ് മുതൽ സ്റ്റേറ്റ്മെൻ്റ് വരെ ഒറ്റ ക്ലിക്കിൽ ഇന്ന് നമുക്ക് ലഭിക്കും. മാത്രമല്ല ചെറിയ തുകയുടെ റീചാർജ് മുതൽ ലക്ഷങ്ങളുടെ പണമിടപാട് വരെ വളരെ എളുപ്പത്തിൽ നമുക്ക് ഇന്ന് ഫോണിലൂടെ ചെയ്യുവാൻ സാധിക്കും.
എന്തുകൊണ്ട് ഡിജിറ്റൽ ബാങ്കിങ്ങ്?
പരമ്പരാഗത ബാങ്കിങ്ങിനെ അപേക്ഷിച്ച് ഡിജിറ്റൽ ബാങ്കിങ്ങിന് നിരവധി നേട്ടങ്ങൾ ഉണ്ട്. വേഗത, കാര്യക്ഷമത, കൃത്യത എന്നിവ അവയിൽ ചിലത് മാത്രം. വേഗമേറിയ ഈ ലോകത്ത് പരമ്പരാഗത ബാങ്കിങ്ങ് രീതി മാത്രം ഉപയോഗിച്ച് നമുക്ക് ഓടിയെത്താൻ സാധിച്ചെന്ന് വരില്ല. ഡിജിറ്റൽ ബാങ്കിങ്ങ് വഴി 24 മണിക്കൂറും സ്വന്തം വീട്ടിൽ ഇരുന്ന് ധന ഇടപാടുകൾ നടത്തുവാൻ സാധിക്കും. അതിനാൽ തന്നെ ബാങ്കിൻ്റെ ശാഖയുടെ പ്രവർത്തന സമയം നമ്മുടെ ഇടപാടുകളെ ബാധിക്കില്ല. മാത്രവുമല്ല ബാങ്കിലെ തിരക്കുകളോ നീണ്ട നിരയോ നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയുമില്ല.
ഡിജിറ്റൽ ബാങ്കിങ്ങ് - ൻ്റെ പ്രയോജനങ്ങൾ
വേഗതയും കാര്യക്ഷമതയും: ഡിജിറ്റൽ ബാങ്കിങ്ങിലൂടെ ഇടപാടുകൾ വളരെ വേഗം പൂർത്തിയാകും. പേപ്പർവർക്കുകളോ മറ്റ് ഫിസിക്കൽ ചെക്കിങ്ങോ ഇല്ലാത്തതിനാൽ ഇടപാടുകൾ കാര്യക്ഷമമായി നടക്കും. ചെക്കുകളോ മറ്റു സ്ലിപ്പുകളോ വേണ്ടാത്തതിനാൽ സമയലാഭവും ഉണ്ട്.
മെച്ചപ്പെട്ട സുരക്ഷ: ഡിജിറ്റൽ ബാങ്കിങ്ങ് നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഡാറ്റ എൻക്രിപ്ഷൻ, 2 ഫാക്ടർ ഓതെന്റിക്കേഷൻ എന്നീ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനാൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വേണ്ട.
തത്സമയ നിരീക്ഷണം: ഡിജിറ്റൽ ബാങ്കിങ്ങ് സൗകര്യം 24*7 ആയതിനാൽ എപ്പോൾ വേണമെങ്കിലും ഇടപാടുകൾ നിരീക്ഷിക്കാനും, ട്രാക്ക് ചെയ്യാനും സാധിക്കും. ഇതുവഴി ബാങ്ക് അക്കൗണ്ടുകളുടെ മേൽ ഉപഭോക്താവിനുള്ള പൂർണ്ണ നിയന്ത്രണം ഉറപ്പാക്കപ്പെടുന്നു
ഡിജിറ്റൽ ബാങ്കിങ്ങ് സേവനങ്ങൾ
താഴെ പറയുന്നവയാണ് സാധാരണ ഉപയോഗിക്കുന്ന ഡിജിറ്റൽ ബാങ്കിങ്ങ് സേവനങ്ങൾ.
ഫണ്ട് ട്രാൻസ്ഫർ: NEFT, RTGS, IMPS, UPI എന്നീ മാർഗങ്ങളിലൂടെ വളരെ എളുപ്പത്തിൽ ധനമിടപാടുകൾ നടത്താം. ഒരു രൂപ മുതൽ ലക്ഷങ്ങൾ വരെ ഇതുവഴി കൈമാറാൻ സാധിക്കും.
ബിൽ പേയ്മെൻ്റ്: യൂടിലിറ്റി ബില്ലുകൾ (കറൻ്റ് ബിൽ, വാട്ടർ ബിൽ, ഗ്യാസ് ബിൽ), ക്രെഡിറ്റ് കാർഡ് ബിൽ, ഇൻഷുറൻസ് പ്രീമിയം എന്നിവ അടയ്ക്കാനും ഡിജിറ്റൽ ബാങ്കിങ്ങ് സഹായിക്കുന്നു. ഇതുവഴി ബിൽ അടക്കാനായി അതാത് ഓഫീസുകളിലേക്ക് ഉള്ള യാത്ര ഒഴിവാക്കാനും, കൃത്യ സമയത്ത് ബിൽ അടച്ച് കുടിശ്ശിക ഒഴിവാക്കാനും സാധിക്കും
നിക്ഷേപങ്ങൾ: ഡിജിറ്റൽ ബാങ്കിങ് വഴി റെക്കറിങ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, മ്യൂച്വൽ ഫണ്ട്, സോവറിൻ ഗോൾഡ് ബോണ്ട് എന്നിവയിൽ നിക്ഷേപിക്കാനും നിക്ഷേപിച്ച തുകയുടെ വളർച്ച നിരീക്ഷിക്കാനും സാധിക്കും
അക്കൗണ്ട് സേവനങ്ങൾ: പരമ്പരാഗത ബാങ്കിങ്ങ് രീതിയിൽ കാലതാമസം നേരിട്ടിരുന്ന പല സേവനങ്ങളും ഡിജിറ്റൽ ബാങ്കിങ്ങ് വഴി വേഗത്തിൽ ലഭ്യമാകുന്നു. ആധാർ, പാൻ തുടങ്ങിയ KYC വിവരങ്ങൾ അക്കൗണ്ടിൽ ചേർക്കുന്നതിനും, മേൽവിലാസം, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഇതുവഴി സാധിക്കും. മാത്രമല്ല, പുതിയ ചെക്ക് ബുക്ക് / ഡെബിറ്റ് കാർഡ് എന്നിവ അപേക്ഷിക്കാനും, ലോണുകൾ എടുക്കാനും ഇതുവഴി സാധിക്കും. ഇതിനു പുറമെ നഷ്ടപ്പെട്ട കാർഡ് ബ്ലോക്ക് ചെയ്യാനും, അനധികൃത ഇടപാടുകൾ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് റിപോർട്ട് ചെയ്യാനും സാധിക്കും
യു പി ഐ (UPI)
ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം തുടങ്ങുന്നത് യു പി ഐ -യുടെ വരവോട് കൂടെ ആണ്. കേവലം ഒരു രൂപ മുതൽ അനായാസമായി യു പി ഐ -ലൂടെ കൈമാറ്റം ചെയ്യാം. മറ്റ് ചാർജുകൾ ഇല്ല എന്നതും യു പി ഐ -യുടെ സ്വീകാര്യത വർധിപ്പിച്ചു. ഇന്ന് ചെറിയ കടകൾ മുതൽ വലിയ കോർപ്പറേറ്റ് വരെ യു പി ഐ ഉപഭോക്താക്കളാണ്. ചാർജുകൾ ഇല്ലാത്തതും വളരെ വേഗത്തിലുള്ള ഇടപാടുകളും , എത്ര ചെറിയ തുക വരെ കൈമാറ്റം ചെയ്യാവുന്നതുമായ യു പി ഐ ഇന്ത്യയുടെ പണരഹിത സമ്പത്ത് വ്യവസ്ഥയിലേക്കുള്ള ആദ്യത്തെ കാൽവെപ്പ് ആണ്.
ഉപസംഹാരം
സാമ്പത്തിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത സൗകര്യവും സാധ്യതകളുമാണ് നൽകിയത്. ഫണ്ട് കൈമാറ്റങ്ങൾ, ഓൺലൈൻ ആപ്ലിക്കേഷനുകൾ, ബിൽ പേയ്‌മെൻ്റുകൾ, ഇൻവെസ്റ്റമെന്റ് മാനേജ്‌മെൻ്റ്, അക്കൗണ്ട് സേവനങ്ങൾ എന്നീ ആവശ്യങ്ങൾ ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായും സുരക്ഷിതമായും കൈകാര്യം ചെയ്യാൻ കഴിയും.
ഉദാഹരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഡിജിറ്റൽ ബാങ്കിങ്ങിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് SIB Mirror+. ഈ മൊബൈൽ ആപ്പ് വഴി ഡിജിറ്റൽ ബാങ്കിംഗിൻ്റെ എല്ലാ പ്രയോജനങ്ങളും ഉപഭോക്താവിന് ലഭിക്കുന്നു.
SIB Mirror+ ൻ്റെ പ്രയോജനങ്ങൾ
സമഗ്ര ബാങ്കിങ്ങ് സേവനങ്ങൾ: അക്കൗണ്ട് ഡീറ്റൈൽസ്, ബാലൻസ് ഇൻക്വയറി, ബില്ല് പേയ്മെൻ്റ്, UPI, ലോൺ ആപ്ളി ക്കേഷൻസ്, തുടങ്ങി എല്ലാ ബാങ്കിങ്ങ് സേവനങ്ങളും ഉപഭോക്താവിൻ്റെ വിരൽത്തുമ്പിൽ ലഭിക്കുന്നു.
മികച്ച ഇൻ്റർഫേസ്: വളരെ ലളിതമായ യൂസർ ഇൻ്റർഫേസ് ഉള്ളതിനാൽ ഉപഭോക്താവിന് വളരെ എളുപ്പത്തിൽ ബാങ്കിങ്ങ് സേവനങ്ങൾ ഈ ആപ്പിലൂടെ ഉപയോഗിക്കാം
e-Lock സൗകര്യം: ഇതിലൂടെ ഉപഭോക്താവിന് തൻ്റെ അക്കൗണ്ട് ലോക്ക് ചെയ്യുവാൻ സാധിക്കും. അതുവഴി അക്കൗണ്ടിൽ ഓൺലൈൻ ആയി പണം നഷ്ടപ്പെടില്ല എന്ന് 100% ഉറപ്പിക്കാൻ ഉപഭോക്താവിന് സാധിക്കും. ഇടപാട് നടത്തേണ്ട സമയത്ത് അക്കൗണ്ട് അൺലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.
ഇതിനു പുറമേ ഡിജിറ്റൽ ബാങ്കിംഗിൽ ഉൾപ്പെടുന്ന എല്ലാ സുരക്ഷാസംവിധാനങ്ങളും SIB Mirror+ ഇൽ ഒരുക്കിയിട്ടുണ്ട്
Disclaimer: The article is for information purpose only. The views expressed in this article are personal and do not necessarily constitute the views of The South Indian Bank Ltd. or its employees. The South Indian Bank Ltd and/or the author shall not be responsible for any direct/indirect loss or liability incurred by the reader for taking any financial/non-financial decisions based on the contents and information’s in the blog article. Please consult your financial advisor or the respective field expert before making any decisions.